Kerala
ഇന്ന് വിരമിക്കാനിരിക്കെ ചിറയിൻകീഴിൽ എസ് ഐയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ എസ് ഐ റാഫിയാണ്(56) മരിച്ചത്. ഇന്ന് രാവിലെ അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് റാഫിയെ മരിച്ച നിലയിൽ കണ്ടത്. തൈക്കാട് മേട്ടുക്കടയിലാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം റാഫി താമസിച്ചിരുന്നത്
ഇവിടെ നിന്നാണ് അഴൂരിലേക്ക് പോയത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.