Kerala
സിദ്ധാർഥന്റെ മരണം: മുൻ വി സി എംആർ ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഗവർണർ
പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. മൂൻ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഇതിന് പുറമെ സസ്‌പെൻഷനിൽ തുടരുന്ന മുൻ ഡീനിനും അസി. വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്
ഡീൻ എംകെ നാരായണനും അസി. വാർഡൻ ഡോ. ആർ കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാൻസലറായ ഗവർണർ പറയുന്നത്. ഇരുവർക്കുമെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി
45 ദിവസത്തിനകം ഇരുവർക്കുമെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.