World

അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാക്രമണവും അധിക്ഷേപവും

അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം. വാട്ടർഫോഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള അഞ്ചോളം ആൺകുട്ടികളാണ് ആറുവയസുകാരിയെ വംശീയമായി അധിക്ഷേപിച്ചത്. ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും രാജ്യത്തേക്ക് മടങ്ങി പോകൂ എന്നും പറഞ്ഞായിരുന്നു അധിക്ഷേപം. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൾക്ക് നേരെയാണ് സംഭവം

കുട്ടിയെ ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കുട്ടിയുടെ അമ്മ അയർലൻഡിൽ നഴ്‌സാണ്. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ താമസിച്ച് വരികയാണ്. അടുത്തിടെയായി അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായി വംശീയാക്രമണം പതിവാകുകയാണ്. എന്നാൽ ഒരു കുട്ടിക്ക് നേരെ ഇത്തരത്തിൽ വംശീയാക്രമണം നടക്കുന്നത് ആദ്യമാണ്

മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആറ് വയസുകാരി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്നത് അമ്മ ചോദിച്ചപ്പോഴാണ് തനിക്ക് നേരെ ആക്രമണത്തെ കുറിച്ച് കുട്ടി പറയുന്നത്. സൈക്കിളിൽ എത്തിയ ആൺകുട്ടികൾ ആദ്യം കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകയാണ് ചെയ്തത്. പിന്നാലെയാണ് വംശീയ അധിക്ഷേപം നടത്തിയത്.

Related Articles

Back to top button
error: Content is protected !!