Kerala

ശ്രീനിവാസൻ വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിം കോടതി

പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നു. 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എൻഐഎ നൽകിയ ഹർജിയിൽ സുപ്രീം കോടതി പ്രതികൾക്ക് നോട്ടീസയച്ചു

ശ്രീനിവാസൻ വധക്കേസിൽ 9 പ്രതികൾ ഒഴികെ 17 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരാണ് പ്രതികൾ. കർശന ഉപാധികളോടെയാണ് ജാമ്യം. എന്നാൽ 17 പ്രതികൾക്ക് ഒന്നിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവുണ്ടെന്നാണ് സുപ്രീം കോടതി നിരീക്ഷണം

ശ്രീനിവാസൻ കൊലപാതകത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. ജനാധിപത്യപമരായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപുലർ ഫ്രണ്ട് രീതി. ഇതിനായി തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എൻഐഎ കോടതിയിൽ വാദിച്ചു

Related Articles

Back to top button