കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

കൊച്ചി കടവന്ത്രയിലെ ഭക്ഷണ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രത്തിൽ നിന്ന് ആണ് പഴകിയ ഭക്ഷണം പിടികൂടിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഇവിടെ ഭക്ഷണം തയാറാക്കിയിരുന്നത്. സ്ഥലത്ത് കൊച്ചി കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം പരിശോധന തുടരുകയാണ്.
ലൈസെൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ സ്ഥാപനത്തിന് എതിരെ പരാതികൾ ഉയർന്നിരുന്നു. കൂടാതെ ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ മാലിന്യങ്ങൾ തൊട്ടടുത്തുള്ള തോട്ടിലേക്കാണ് ഒഴുക്കിയിരുന്നതെന്നും പരാതികളുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നേരത്തെ സ്ഥാപനത്തിൽ നിന്നും പല തവണ പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയൊരു അവസരം കൊടുക്കില്ലെന്നും സ്ഥാപനം അടച്ചുപൂട്ടാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.