Kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച 48കാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച 48കാരൻ മരിച്ചു. തലവടി സ്വദേശി ടി ജി രഘുവാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാർ സ്വദേശിയായ കാർഷിക വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു.
ഏപ്രിൽ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 2024 ഓഗ്സറ്റിൽ വയനാട്ടിൽ കോളറ ബാധിച്ച് നൂൽപ്പുഴ സ്വദേശി വിജില(30) മരിച്ചിരുന്നു.