Kerala

എടത്വയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

ആലപ്പുഴ എടത്വയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ ജോയിച്ചന്റെ മകൻ ലിജുമോൻ(18)ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന എടത്വ പട്ടത്താനം വീട്ടിൽ മെറിക്(18) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മെറികിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തലവടി വെള്ളക്കിണറിന് സമീപത്തായിരുന്നു അപകടം.

Related Articles

Back to top button
error: Content is protected !!