Kerala
പരീക്ഷക്ക് മദ്യക്കുപ്പിയുമായി എത്തി, ബാഗിൽ മുത്തശ്ശിയുടെ മോതിരം വിറ്റ പണവും; വിദ്യാർഥികൾക്ക് കൗൺസിലിംഗ്

പത്തനംതിട്ട കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷക്ക് മദ്യവുമായി എത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണ് അവസാന ദിനമായ ഇന്നലെ വിദ്യാർഥികൾ പണവുമായി എത്തിയത്. ഒരാളുടെ ബാഗിൽ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ പതിനായിരം രൂപയും കണ്ടെത്തി
സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ കൗൺസിലിംഗ് നൽകിയതായാണ് വിവരം. പരീക്ഷ എഴുതാൻ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പി കണ്ടെത്തി. ഒരാളുടെ ബാഗിൽ നിന്ന് പതിനായിരം രൂപയും കണ്ടെടുത്തു
വിദ്യാർഥികൾക്ക് ആരാണ് മദ്യം വാങ്ങി നൽകിയതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും. കൂടാതെ മോതിരം വിൽക്കാൻ കുട്ടിയെ ആര് സഹായിച്ചുവെന്ന കാര്യവും പോലീസ് പരിശോധിക്കും