National

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബില്ലുകളിൽ തീരുമാനമെടുക്കാത്തതുമായി ബന്ധപ്പെട്ട് ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികൾ പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് കേരളാ സർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയുമാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ നേരത്തെ ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു.

അതേസമയം രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനപരിശോധന ഹരജി നൽകും.

Related Articles

Back to top button
error: Content is protected !!