Kerala

അത്തം പിറന്നു, ഇനി ഓത്തിനായുള്ള കാത്തിരിപ്പ്; തൃപ്പുണിത്തുറ അത്തം ഘോഷയാത്ര ഇന്ന്

ഓണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനി അടുത്ത പത്ത് ദിവസം ഓണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പാണ്. വീട്ടുമുറ്റങ്ങളിൽ ഇന്ന് മുതൽ പൂക്കളം വിടരും. ഇനി മലയാളികൾക്ക് ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും ദിനരാത്രങ്ങളാണ്

ഓണത്തിന്റെ വരവറിയിച്ച് തൃപ്പുണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്ര ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്കും ഔദ്യോഗിക തുടക്കമാകും. രാവിലെ 9 മണിക്ക് അത്തംഘോഷയാത്ര മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്ത പതാക ഉയർത്തും

നടൻ ജയറാമാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പുണിത്തുറ ബോയ്‌സ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പുണിത്തുറയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!