Kerala
ആശമാർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണ് സമരത്തിലേക്ക് പോയതെന്ന് സുരേഷ് ഗോപി; ക്ഷണിച്ചിട്ടില്ലെന്ന് സമരസമിതി

സമര പന്തലിൽ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ് മിനി. ആശ പ്രവർത്തകരിൽ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചതാകാമെന്നും തങ്ങൾ ക്ഷണിച്ചിട്ടില്ലെന്നും മിനി പറഞ്ഞു
സമരസമിതിയുടെ ഭാഗത്ത് നിന്ന് സുരേഷ് ഗോപിക്ക് ക്ഷണമുണ്ടായിട്ടില്ല. സമരത്തിൽ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്. എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ കണ്ട് സംസാരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെയും കണ്ട് സംസാരിച്ചിട്ടുണ്ടാകുമെന്ന് മിനി പറഞ്ഞു
ആശ വർക്കർമാരുടെ സമരത്തിൽ എത്തിയത് അവർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. പൊങ്കാല ദിവസവും ആശമാരെ കാണാൻ പോയിരുന്നു. ഇനിയും പോകാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.