National

നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നതായി സർവേ ഫലം; എൻഡിഎ സർക്കാരിനോടും ജനത്തിന് അതൃപ്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നതായി സർവേ ഫലം. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ എന്ന സർവേ റിപ്പോർട്ടാണ് പുറത്തുവന്നത്. ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ മോദിയുടെ പ്രകടനം മികച്ചത് എന്ന് 62 ശതമാനം പേർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം നടത്തിയ സർവേയിൽ ഇത് 58 ശതമാനമായി കുറഞ്ഞു

എൻഡിഎ സർക്കാരിന്റെ പ്രകടനത്തിനും വലിയ ഇടിവുണ്ടായെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ 62.1 ശതമാനം ആളുകൾ എൻഡിഎയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റിലെ സർവേയിൽ ഇത് കുത്തനെ ഇടിഞ്ഞു. 10 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്

15.3 ശതമാനം പേർ സർക്കാരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയിൽ ഇത് 8.6 ശതമാനമായിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 2.7 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ കടുത്ത അതൃപ്തി പങ്കുവെച്ചു. 12.6 ശതമാനം പേർ പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. 13.8 ശതമാനം പേർ പ്രകടനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!