National

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ വായ ഫെവിക്വിക് കൊണ്ട് ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ

ബംഗളുരു : ഭാര്യയുടെ വായ ഫെവിക്വിക് ഗ്ലൂ കൊണ്ട് ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ നെലമംഗലയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊല്ലാന്‍ നോക്കിയ സിദ്ധലിംഗസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യ മഞ്ജുള ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ മഞ്ജുളയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സിദ്ധലിംഗസ്വാമിയുടെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷത്തിലേറെയായി. സിദ്ധലിംഗസ്വാമിയ്ക്കും മഞ്ജുളയ്ക്കും രണ്ട് മക്കളുമുണ്ട്. അടുത്തിടെയായി മഞ്ജുള ഫോണില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് സിദ്ധലിംഗസ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതോടെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കരുതിയ സിദ്ധലിംഗസ്വാമി മഞ്ജുളയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇടപെട്ടതോടെ മഞ്ജുളയുടെ ജീവന്‍ രക്ഷിക്കാനായി. സിദ്ധലിംഗസ്വാമിയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!