National

ഡൽഹിയിൽ രണ്ടുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു മൂന്ന് പേർ മരിച്ചു. ദരിയാഗഞ്ചിൽ ആണ് അപകടം. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. പരുക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയിൽ എത്തിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകർന്ന് വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് 12.14ഓടെയാണ് അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നും തുടർന്ന് നാല് ഫയർ എൻജിനുകൾ അപകടസ്ഥലത്തേക്ക് എത്തിയെന്നും ഡൽഹി ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കി. രണ്ട് നിലയുള്ള കെട്ടിടമാണ് തകർന്നുവീണത്.

മൂന്ന് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. ജൂലൈ 12 ന് ഡൽഹിയിലെ വെൽക്കം പരിസരത്ത് നാല് നില കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!