Kerala

അൻവറിന് മുന്നിൽ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് അടൂർ പ്രകാശ്

പിവി അൻവർ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിൽ കൂടിക്കാഴ്ച നടത്തി. വർക്കിംഗ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അൻവറിന് മുന്നിൽ വാതിൽ തുറന്ന് തന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. എല്ലാം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു

എന്നാൽ ചർച്ചകൾ തുടരും, ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. വിഡി സതീശനെ കുറിച്ചുള്ള അൻവറിന്റെ പരാമർശത്തിൽ നോ കമന്റ്‌സ് എന്നായിരുന്നു സണ്ണി ജോസഫ് മറുപടി പറഞ്ഞത്.

Related Articles

Back to top button
error: Content is protected !!