Kerala
കോഴിക്കോട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട് കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിന് മുകളിൽ വീണ്ടും മരം വീണു. ഇതോടെ കോഴിക്കോട് മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7.45 ഓടെയാണ് ബേപ്പൂർ മാത്തോട്ടത്ത് പാളത്തിൽ മരം വീണത്. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിലാണ് മരം വീണത്
രാവിലെ 10.05ഓടു കൂടി മരം മുറിച്ചുമാറ്റി സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. രണ്ട് മണിക്കൂറോളം നേരം ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ഒരു ട്രാക്കിലൂടെ നിയന്ത്രിച്ച് വിട്ടിരുന്നു. തടസ്സം കാരണം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ഇന്നലെ രാത്രിയും ഇതേ സ്ഥലത്ത് ട്രാക്കിലേക്ക് മരം വീണിരുന്നു. ഇതുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും മരം വീഴുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെയൊക്കെയാണ് ട്രെയിനുകൾ വൈകിയോടുന്നത്.