CricketSports

കോലിയും വരുണുമല്ല; ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ കപ്പടിപ്പിക്കുക 2 പേര്‍: ചോപ്ര പറയുന്നു

ന്യൂസിലാന്‍ഡുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആരൊക്കെയാവും ഇന്ത്യന്‍ തുറുപ്പുചീട്ടുകളായി മാറുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് ഇന്ത്യയും കിവികളും തമ്മിലുള്ള കിരീടപ്പോരാട്ടം.

2017ലെ അവസാന എഡിഷനില്‍ പാകിസ്താനു മുന്നില്‍ അടിയറ വച്ച കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതിനു സാധിക്കുകയാണെങ്കില്‍ മൂന്നു കിരീടങ്ങളുമായി ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തും. എന്നാല്‍ ന്യൂസിലാന്‍ഡ് സ്വപ്‌നം കാണുന്നത് രണ്ടാമത്തെ ചാംപ്യന്‍സ് ട്രോഫി നേട്ടമാണ്.

തുറുപ്പുചീട്ടുകള് ഇവര്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരീക്ഷണം നടത്തവെയാണ് ഇന്ത്യയെ ജയിക്കിപ്പിക്കാന്‍ ശേഷിയുള്ള രണ്ടു നിര്‍ണായക താരങ്ങളെ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെയും നാലാം നമ്പറിലെ വിശ്വസ്തനായ ശ്രേയസ് അയ്യരെയുമാണ് ഫൈനലിലെ തുറുപ്പുചീട്ടുകളായി ചോപ്ര തിരഞ്ഞെടുത്തത്.

ഗില്ലും ശ്രേയസുമായിരിക്കും ആ രണ്ടു പേരെന്നു ഞാന്‍ കരുതുന്നു. ന്യൂസിലാന്‍ഡിനെതിരേ ഇതുവരെ കളിച്ചിട്ടുള്ള മുഴുവന്‍ ഏകദിനങ്ങളുമെടുത്താല്‍ ഒന്നില്‍ മാത്രമേ ശ്രേയസ് അയ്യര്‍ 30ല്‍ താഴെ റണ്‍സിനു പുറത്തായിട്ടുള്ളൂ. എല്ലാ തവണയും അവര്‍ക്കെതിരേ അവന്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. മധ്യ ഓവറുകളില്‍ ന്യൂസിലാന്‍ഡിന്റെ ബൗളിങ് വളരെ മികച്ചതാണ്. മിച്ചെല്‍ സാന്റ്‌നറും മൈക്കല്‍ ബ്രേസ്വെല്ലുമെല്ലാം അവിടെ ബൗള്‍ ചെയ്യാനെത്തുകയും ചെയ്യുമെന്നും ചോപ്ര വ്യക്തമാക്കി.

ഇവരെക്കൂടാതെ രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരും മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യുന്നതു കാണാം. എന്നാല്‍ ശ്രേയസ് അയ്യര്‍ സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി കളിക്കാറുണ്ട്. സ്പിന്നര്‍മാര്‍ക്കു മേല്‍ തന്റെ ബാറ്റിങിലൂടെ ആധിപത്യം നേടാനും അവനും കഴിയുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിന്റെ ശ്രദ്ധയും ശ്രേയസിനു മേലായിരിക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ ഇതിനകം എട്ടു ഇന്നിങ്‌സുകളാണ് ശ്രേയസ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 70.38 ശരാശരിയില്‍ 563 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. കിവികള്‍ക്കെതിരേ ശ്രേയസിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ 33 റണ്‍സാണ്.

ഗില്‍ നന്നായി തുടങ്ങി

ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ആദ്യകളിയില്‍ തന്നെ സെഞ്ച്വറിയുമായി നന്നായി തുടങ്ങിയ ശുഭ്മന്‍ ഗില്‍ ഇനി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ തന്റെ റണ്‍ സ്‌കോറിങ് വഴിയിലേക്കു മടങ്ങിയെത്തേണ്ടത് ആവശ്യമാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ശുഭ്മന്‍ ഗില്‍ ഈ ടൂര്‍ണമെന്റ് ഗംഭീരമായിട്ടാണ് തുടങ്ങിയത്. ആദ്യ കളിയില്‍ സെഞ്ച്വറിയടിച്ച അവന്‍ പാകിസ്താനെതിരേയും നന്നായി ബാറ്റ് ചെയ്തു. പക്ഷെ അതിനു ശേഷം അവസാന രണ്ടു കളിയിലും ഗില്ലിന്റെ പ്രകടനം താഴേക്കു പോയി. ഫൈനലില്‍ അവന്‍ വീണ്ടും റണ്ണെടുക്കാന്‍ തുടങ്ങണം.

വിരാട് കോലിയെപ്പോലെ മഹാനായ ക്രിക്കറ്ററിലേക്കുള്ള പാതയിലാണ് ശുഭ്മനെങ്കില്‍ ഈ ഫൈനലില്‍ ബാറ്റ് കൊണ്ട് തന്റേതായ ഒരു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കണം. ശ്രേയസ് അയ്യരും ശുഭ്മന്‍ ഗില്ലും വളരെ നന്നായി കളിക്കുകയാണെങ്കില്‍ ട്രോഫിയില്‍ നമ്മുടെ പേര് തന്നെ തീര്‍ച്ചയായും കുറിക്കപ്പെടുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ ഗില്ലിന്റെയിും റെക്കോര്‍ഡ് മികച്ചതാണ്. അവര്‍ക്കെതിലേ 11 ഇന്നിങ്‌സുകളില്‍ നിന്നും 74 ശരാശരിയില്‍ 592 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഇതിലുള്‍പ്പെടും. 2023 ജനുവരിയിലാണ് അവര്‍ക്കെതിരേ ഗില്‍ 208 റണ്‍സോടെ ഹീറോയായത്.

Related Articles

Back to top button
error: Content is protected !!