Kerala

കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസത്തെ പഴക്കം

കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാനെത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. പാലക്കാട് സ്വദേശിയായ, പ്രദേശത്ത് കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കലുങ്കിലിരുന്ന് മദ്യപിക്കവെ മറിഞ്ഞ് വീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചിരുന്നത്‌

Related Articles

Back to top button
error: Content is protected !!