National
തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 75 ലക്ഷം രൂപ

തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും 75 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശിവസംഗൈ സ്വദേശി ആരോഗ്യദാസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ആർപിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഇത് ആദായ നികുതി വകുപ്പിന് കൈമാറി
ഇന്നലെയാണ് തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം പിടികൂടിയത്. കൊൽക്കത്ത-തിരുച്ചിറപ്പള്ളി ഹൗറ എക്‌സ്പ്രസ് എത്തിയപ്പോൾ ആർപിഎഫ് സംഘം പരിശോധന നടത്തുകയായിരുന്നു. കറുത്ത ബാഗുമായി പുറത്തിറങ്ങിയ ആരോഗ്യദാസ് ആർപിഎഫിനെ കണ്ട് പരുങ്ങിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്
ബാഗ് പരിശോധിച്ചപ്പോൾ പണം കണ്ടെത്തി. 50 ലക്ഷം രൂപയെന്നാണ് ആരോഗ്യദാസ് ആദ്യം പറഞ്ഞത്. എന്നാൽ 75 ലക്ഷം രൂപ കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് ആരോഗ്യദാസ് ട്രെയിൻ കയറിയത്. കാരൈക്കുടി സ്വദേശിക്കാണ് പണം കൈമാറാനിരുന്നതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.