World
കുവൈത്തും ഈജിപ്തും മേഖലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

കെയ്‌റോ: ഈജിപ്തും കുവൈറ്റും മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ഗാസയിലേക്ക് മാനുഷികമായ സഹായങ്ങള്‍ ആവശ്യമായ തോതില്‍ എത്തിക്കുന്നത് ആയിരുന്നു ഇരുവരുടെയും ചര്‍ച്ചയിലെ മുഖ്യവിഷം. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയും കുവൈത്ത് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അല്‍ സബായുമാണ് ചര്‍ച്ച നടത്തിയത്.
നിലവിലെ സാഹചര്യവും അവിടുത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ അവസ്ഥയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പലസ്തീനില്‍ മാനുഷികമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ ഇതില്‍ അറബ് രാജ്യങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും ഇരുവരും ഊന്നി പറഞ്ഞു