നിങ്ങള്‍ക്ക് ബാക്കിയെല്ലാം ഹറാമല്ലേ..? വര്‍ഗീയത കലര്‍ന്ന ഉപദേശവുമായി അധ്യാപിക
ആക്ഷേപം നേരിട്ടത് അബ്താര്‍ വ്‌ളോഗ്‌സിന്
കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടെ കൗതുകമായ ചലഞ്ച് നടത്തിയ യൂട്യൂബര്‍ക്കും ചലഞ്ചില്‍ ഭാഗമായ വിദ്യാര്‍ഥികള്‍ക്കും നേരെ വര്‍ഗീയത കലര്‍ന്ന ഉപദേശവുമായി അധ്യാപിക. ഒരു നാരങ്ങയുടെ പകുതി കഴിച്ച് മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ വരരുതെന്ന ചലഞ്ചുമായാണ് യൂട്യൂബര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയത്. എന്നാല്‍, വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ക്യാമറക്ക് മുന്നിലേക്കെത്തിയ അധ്യാപിക നിങ്ങള്‍ക്കെന്താണ് ഇവിടെ പരിപാടിയെന്നും ബാക്കിയെല്ലാം നിങ്ങള്‍ക്ക് ഹറാമാണല്ലോ എന്നും പറഞ്ഞായിരുന്നു അധ്യാപികയുടെ ആക്ഷേപം.
30 സെക്കന്റ് സമയം ഭാവ വ്യത്യാസമില്ലാതെ നില്‍ക്കുന്നവര്‍ക്ക് അമ്പത് രൂപ സമ്മാനമായിരുന്നു യൂട്യൂബര്‍ നല്‍കിയത്. എന്നാല്‍, ക്ലാസ് കഴിഞ്ഞിട്ടും സ്‌കൂളിന് പുറത്ത് നില്‍ക്കുന്നതും യൂട്യൂബറുമായി സംസാരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളുമാണ് അധ്യാപികയെ ചൊടിപ്പിച്ച ഘടകം. മാന്യമായി വീട്ടില്‍ പോകാന്‍ ഇവര്‍ക്ക് പറയാമായിരുന്നുവെന്നും അതിനിടയില്‍ എന്തിന് മതം തിരുകി കയറ്റിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റ്.