അടി..അടി അടി… ബസില്‍ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവ അധ്യാപിക; മുഖത്തടിച്ചത് 26 തവണ
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു അടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ലക്ഷക്കണക്കിനാളുകള്‍ കണ്ട വീഡിയോ ഷിര്‍ദിയിലില്‍ നിന്നുള്ള ബസ് യാത്രക്കിടെയുള്ളതാണ്.
മദ്യപിച്ച് ബസില്‍ യാത്ര ചെയ്ത യുവാവ് സഹയാത്രികയായ യുവതിയോട് മോശമായി പെരുമാറിയെന്നും സ്‌പോര്‍ട്‌സ് അധ്യാപികയായ യുവതി ശക്തമായ രീതിയില്‍ പ്രതികരിച്ചുവെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. പ്രിയ ലഷ്‌കറയെന്ന യുവതിയാണ് മാതൃകാപരമാകുന്ന ഇടപെടല്‍ നടത്തിയത്.
തുടരെ തുടരെ 26 തവണയാണ് പ്രിയ ഇയാളെ മുഖത്തടിച്ചത്. മുഖത്തടിക്കുന്ന സമയത്ത് ഇയാള്‍ അധ്യാപികയുടെ മുന്നില്‍ കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അടിയ്ക്കുന്നതിനിടയില്‍ ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ അധ്യാപികയോട് മാപ്പപേക്ഷിച്ചതോടെ പോലീസ് കേസ് എടുക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നുവെന്ന് യുവതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.