മനുഷ്യന്‍ ചെയ്യുന്നതെല്ലാം ചെയ്യാനാവുന്ന ഒപ്റ്റിമസ് റോബോയെ അവതരിപ്പിച്ച് ടെസ് ല
ടെക്‌സാസ്: മനുഷ്യന്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തിയും ചെയ്യാന്‍ സാധിക്കുന്ന ഒപ്റ്റിമസ് റോബോയെ അവതരിപ്പിച്ച്
അമേരിക്കന്‍ ഓട്ടോമോട്ടിവ് കമ്പനിയായ ടെസ്‌ല. മനുഷ്യന്‍ ചിന്തിക്കുന്ന എന്തും ചെയ്യാന്‍ സാധിക്കുമെന്ന് റോബോയെ അവതരിപ്പിക്കവേ ടെസ്‌ല മേധാവി ഇവോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. ആളുകള്‍ക്കിടയില്‍ നടക്കാനും വിവിധ ജോലികള്‍ മനുഷ്യന്‍ ചെയ്യുന്നതുപോലെ കൃത്യമായി നിര്‍വഹിക്കാനും ഒപ്റ്റിമസ് റോബോക്ക് സാധിക്കുമെന്നും മസ്‌ക് വെളിപ്പെടുത്തിയിരുന്നു.
മനുഷ്യന്‍ വിചാരിക്കുന്നതെന്തും ഇവന്‍ ചെയ്യുമെന്നും ശരിക്കും അടിമകണ്ണാണ് ഈ റോബോയെന്നും മസ്‌ക് വിശേഷിപ്പിച്ചു. മനുഷ്യകുലത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിക്കാന്‍ തക്കവണ്ണം പ്രത്യേകതകളുള്ള വമ്പന്‍ റോബോട്ടാണ് ഒപ്റ്റിമസ് റോബോ. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച അത്യുഗ്രന്‍ റോബോട്ടിനെയാണ് വീ റോബോട്ട് എന്ന ഇവന്റില്‍ തങ്ങളുടെ നൂതനമായ ഓട്ടോണമസ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തിയതിനൊപ്പം അവതരിപ്പിച്ചിരിക്കുന്നത്.
സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത സെല്‍ഫ് ഡ്രൈവിംഗ് റോബോ ടാക്സിയായ സൈബര്‍ ക്യാബും 20 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സെല്‍ഫ് ഡ്രൈവിംഗ് വാഹനമായ റോബോവാനും ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു.