World
ടെക്‌സാസിലെ മിന്നൽ പ്രളയം: മരണസംഖ്യ 24 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

അമേരിക്കയിലെ ടെക്‌സാസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു. കെർ കൗണ്ടിയിലെ ഗ്വാഡുലുപ് നദിയിൽ വെള്ളം ഉയർന്നതാണ് കനത്ത നാശനഷ്ടങ്ങൾക്കിടയാക്കിയത്. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
നദിക്കരയിലായിരുന്നു ഇവരുടെ ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനമുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ടെക്‌സാസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി
ജൂലൈ നാലിനാണ് അമേരിക്കയിലെ സ്വാതന്ത്രദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിൽ തന്നെ ദുരന്തമുണ്ടായതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.