Kerala
തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ നിന്ന് മെഡിക്കലിന് എത്തിച്ച പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു

തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടിപ്പോയി. തൃക്കാക്കര സ്‌റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതിയാണ് ചാടിപ്പോയത്.
ഇന്നുച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. അസദുല്ല എന്ന പ്രതിയാണ് ചാടിപ്പോയത്. മോഷണക്കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മെഡിക്കൽ പരിശോധനക്കായാണ് ആശുപത്രിയിൽ എത്തിച്ചത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അസദുല്ല. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.