Kerala
ജനറൽ സെക്രട്ടറി ആകുന്നത് തടയാനാണ് ആരോപണം; പരാതിക്കാരി മുഖം മറക്കാതെ പുറത്തുവരണമെന്ന് ബാബുരാജ്
പീഡനാരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം. തന്റെ റിസോർട്ടിൽ ജോലി ചെയ്ത യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നു. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു
ഇവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മനസ്സിലാക്കുന്നത്. എന്റെ റിസോർട്ടിൽ മൂന്ന് വർഷം ജോലി ചെയ്ത സ്ത്രീയാണെന്നാണ് കിട്ടിയ വിവരം. ആരോപണത്തിന് പിന്നിൽ നമ്മളോട് വൈരാഗ്യമുള്ള സിനിമക്കാരും റിസോർട്ടിന്റെ ആൾക്കാരും ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.
ആരാണ് പരാതിക്കാരി എന്നറിഞ്ഞാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാനാകൂ. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും ബാബുരാജ് പറഞ്ഞു.