Kerala

ആരോപണം ഗൗരവമായി കാണണം; രഞ്ജിത്തിനെ പദവിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആനി രാജ

ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സിപിഐ നേതാവ് ആനി രാജ. ആരോപണം സർക്കാർ ഗൗരവമായി കാണണം. രഞ്ജിത്തിനെ പദവിയിൽ നിന്ന് മാറ്റി നിർത്തി സുതാര്യമായ അന്വേഷണം ഉണ്ടാകണം. സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ പറഞ്ഞു

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിൽക്കുന്നയാളാണ് രഞ്ജിത്ത്. അതുകൊണ്ട് ആരോപണം കൂടുതൽ ഗുരുതരമാണ്. ഇതിനാൽ വിഷയം ഗൗരവമായി കാണണം. അന്വേഷണം സത്യസന്ധവും നീതിപൂർവവുമാണെന്ന് ജനങ്ങൾക്ക് കൂടി വിശ്വാസമുണ്ടാകണമെങ്കിൽ രഞ്ജിത്തിനെ പദവിയിൽ നിന്ന് മാറ്റി നിർത്തണം. സമയബന്ധിതമായി അന്വേഷണം നടക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Related Articles

Back to top button