Kerala
ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഫയർഫോഴ്‌സ് സ്‌കൂബ ടീം ആണ് കരമനയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
വട്ടിയൂർക്കാവ് നേതാജി റോഡ് ബോസ് ലൈൻ താമസക്കാരായിരുന്ന നടേശന്റെ(83) മൃതദേഹമാണ് ലഭിച്ചത്. ഇയാളുടെ ഭാര്യ വസന്തയുടെ(75) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വെളിച്ചക്കുറവ് മൂലം ഇന്നലെ രാത്രി തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം ലഭിച്ചത്.
ഇളയ മകനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണഇയോടെ വീട്ടിൽ നിന്ന് ഇറങ്ങി. ഉച്ചയോടെയാണ് ആയിരവല്ലി ക്ഷേത്രക്കടവിൽ കരമനയാറ്റിൽ ഇവരെ കാണാതായെന്ന വിവരം വരുന്നത്. ആത്മഹത്യയെന്നാണ് നിഗമനം.