" "
National

അർജുന്റെ ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു; വിദഗ്ധ പരിശോധനക്ക് അയക്കും

ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ധ പരിശോധനക്ക് അയക്കും

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നിരുന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.

ജൂലൈ 16ന് രാവിലെ 8.45ാണ് അർജുനെ കാണാതായത്. ജൂലൈ 23ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേതെന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്റെ ശക്തമായ സിഗ്നലുകൾ കിട്ടിയിരുന്നു. ജൂലൈ 28ന് കാലാവസ്ഥ പ്രതികൂലമായതിനാൽ തെരച്ചിൽ നിർത്തി. ഓഗസ്റ്റ് 14ന് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി. ഓഗസ്റ്റ് 17 മുതൽ വീണ്ടും തെരച്ചിൽ നടത്താനായില്ല. ഒടുവിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തെരച്ചിലാണ് വിജയം കണ്ടിരിക്കുന്നത്.

Related Articles

Back to top button
"
"