വിദേശ പര്യടനത്തിന് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ട്; പാർട്ടികളുടെ അഭിപ്രായം തേടണമായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ്

പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ്. സർക്കാർ നയതന്ത്രനീക്കവുമായി സഹകരിക്കും. കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിട്ടില്ല. കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ട്. കോൺഗ്രസിന്റെ അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകണം
പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണ്. ഓരോ പാർട്ടിയുടെയും പ്രതിനിധികൾ ആരാണെന്ന് പാർട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിന് ശേഷമാണ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയതെന്നും ബ്രിട്ടാസ് പറഞ്ഞു
അതേസമയം വിദേശപര്യടന സംഘത്തിലേക്ക് ശശി തരൂരിനെ കോൺഗ്രസ് നിർദേശിച്ചിട്ടില്ലെന്ന് വിവരം. ആനന്ദ് ശർമ, ഗൗരവ് ഗോഗോയ്, ഡോ. സയ്യിദ് നസീർ ഹൂസൈൻ രാജ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സർക്കാർ തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്.