National
79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യം ഇന്ന് 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയതോടെ ഓപറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി വ്യോമസേനാ ഹെലികോപ്റ്റർ ചെങ്കോട്ടക്ക് മുകളിലൂടെ പറന്നു
അഭിമാനത്തിന്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുട സ്വപ്‌നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. ഇരുപതിനായിരത്തോളം പോലീസ്, അർധസൈനിക ഉദ്യോഗസ്ഥരെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്.