ശിശുക്ഷേമ സമിതിയിലെ ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗത്ത് ഉപദ്രവിക്കുന്നത് പതിവെന്ന് മുൻ ജീവനക്കാരി
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തിൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന സ്ഥിതിയാണ്. അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും അവർ പറഞ്ഞു
കേസിൽ പ്രതികളായവർ മുമ്പും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർ നിയമനം നടത്തുകയാണ് പതിവെന്നും ഇവർ വെളിപ്പെടുത്തി. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവം ആയമാർ ഒരാഴ്ചയാണ് മറിച്ചുവെച്ചത്. പുതിയ ജീവനക്കാരി കുഞ്ഞിനെ ചികിത്സിക്കാൻ എത്തിയപ്പോഴാണ് കുട്ടിയുടെ പരുക്ക് ശ്രദ്ധയിൽപ്പെട്ടതും പരാതി നൽകിയതും
പ്രധാന പ്രതിയായ അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ഇത് സിന്ധുവിനോടും മഹേശ്വരിയോടും പറഞ്ഞു. എന്നാൽ ഇവരും വിവരം മറച്ചുവെച്ചു. കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികൾ തന്നെയായിരുന്നു. കുട്ടി വേദനയെടുത്ത് നിലവിളിക്കുമായിരുന്നുവെങ്കിലും പ്രതികൾ അനങ്ങിയില്ല. എന്നാൽ പുതിയ ജീവനക്കാരി കുഞ്ഞിനെ കുളിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം പുറത്തായത്.