ആ കുടുംബത്തിന്റെ ദുഃഖം എന്റേത് കൂടിയാണ്; ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്ന് മന്ത്രി

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. ആ കുടുംബത്തിന്റെ ദുഃഖം തന്റെ കൂടിയാണ്. ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു
കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. സർക്കാർ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും, എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്
അതേസമയം ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ വസതിയിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു