Kerala
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാൻ നിയമമുണ്ട്; നടപടിയുണ്ടാകുമെന്ന് മന്ത്രി ബാലഗോപാൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ശക്തമായ നടപടിയുണ്ടാകും. സ്വമേധയാ കേസെടുക്കാൻ നിയമമുണ്ട്. നിയമ നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ റിപ്പോർട്ട് പിടിച്ചുവെച്ചതല്ല. പുറത്തുവിടുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരത്തെയുണ്ടായിരുന്നു. അതിന്റെ സമയത്ത് പുറത്തുവിട്ടു. പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. വസ്തുതാപരമായി പറയുന്നതാണ് അവരുടെ വിശ്വാസ്യതക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു