Kerala

രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഹണി ഭാസ്‌കരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരൻ. സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഹണി വ്യക്തമാക്കി. ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നുവെന്നും പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതിയെന്നും ഹണി ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വെച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു എന്നും ഹണി ഭാസ്‌കരൻ പറഞ്ഞു.

എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണെന്നും നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിൽ എത്തിക്കാൻ സർക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേയെന്നും ഹണി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!