National
അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി ഓടി രക്ഷപ്പെടവെ കുളത്തിൽ മുങ്ങിമരിച്ചു
അസമിലെ ധിങ്ങിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മൂന്ന് പ്രതികളിൽ ഒരാൾ കുളത്തിൽ ചാടി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ കുളത്തിൽ വീണ് മരിച്ചത്
കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യപ്രതിയുടെ മരണം. ശനിയാഴ്ച പുലർച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതി തഫാസുലിനെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ ഓടിയതും കുളത്തിൽ മുങ്ങിയതും
രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ചയാണ് നാഗോൺ ജില്ലയിൽ 14കാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.