National

രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥം; അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് സെൻട്രൽ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷ്ട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു

സമൂഹത്തിന്റെ നെടുംതൂണാണ് ഭരണഘടന. ഭരണഘടനാമൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണം. വനിതാ സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമർശിച്ചു. രാജ്യത്തെ ലോകശ്രദ്ധയിൽ എത്തിക്കാൻ ഭരണഘടനാ ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി.

ഇന്ത്യ ഇന്ന് ലോകബന്ധുവാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പാർലമെന്റിലെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭാ അധ്യക്ഷൻമാരും ചേർന്നാണ് സ്വീകരിച്ചത്.

Related Articles

Back to top button