Movies

ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; രണ്ടെണ്ണം സ്വന്തമാക്കി അനോറ മുന്നിൽ

ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച അവലംബിത തിരക്കഥ, എഡിറ്റിംഗ് വിഭാഗങ്ങളിൽ പുരസ്‌കാരം നേടിയ അനോറയാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം എ റിയൽ പെയ്ൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കിൾക്കിൻ സ്വന്തമാക്കി. എമിലിയ പെരസ് എന്ന ചിത്രത്തിലൂടെ സൽദാന മികച്ച സഹനടിയായി

ഫ്‌ളോ ആണ് മികച്ച അനിമേറ്റഡ് ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം അനോറയിലൂടെ ഷോൺ ബേക്കർ സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോൾ ടെസ് വെൽ നേടി. അതേസമയം ലൈവ് ആക്ഷൻ ഷോർട്ട് ഫിലം വിഭാഗത്തിൽ നാമനിർദേശം തേടിയ ഇന്ത്യൻ സാന്നിധ്യമുള്ള അനൂജക്ക് പുരസ്‌കാരം നേടാനായില്ല

ഐആം റോബോട്ട് ആണ് മികച്ച ഷോർട്ട് ഫിലിം. ഡ്യൂൺ-2ന് മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള ഓസ്‌കാർ നേടി. സൗണ്ട് ഡിസൈനുള്ള പുരസ്‌കാരവും ഡ്യൂൺ 2ന് ആണ്. നോ അതർലാൻഡ് ആണ് മികച്ച ഡോക്യുമെന്റി ചിത്രം. എമിലിയ പെരസിലെ എൽ മാൽ എന്ന് തുടങ്ങുന്ന ഗാനം ആണ് മികച്ച ഗാനമായി തെരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!