Kerala
നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കട്ടപ്പനയിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് യുവാവ് മരിച്ചു. ഹാബ്രിക് ബിൽഡേഴ്‌സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിനാണ്(31) മരിച്ചത്.
വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ക്രാഷ് ബാരിയറിന്റെ ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞുകയറി.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റോബിൻ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. കാറിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്.