Kerala
പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകില്ല; നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്: മന്ത്രി ബാലഗോപാൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്ന ആരോപണങ്ങളിൽ സർക്കാരും പാർട്ടിയും പ്രതിരോധത്തിൽ ആകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. നിയമപരമായ കാര്യങ്ങളും നടപടിക്രമങ്ങളും നടക്കുകയാണ്
മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതിനാലാണ് ഇതൊക്കെ പുറത്തുവന്നത്.
അതേസമയം ലൈംഗിക ആരോപണം ഉയർന്നെങ്കിലും മുകേഷിനോട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ല. സിനിമ നയരൂപീകരണ സമിതിയിൽ മുകേഷ് സ്വമേധയാ ഒഴിഞ്ഞേക്കും.