താളവിസ്മയം അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി, അന്ത്യം അമേരിക്കയിൽ
ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ താളവിസ്മയങ്ങളാൽ ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിത്വമാണ് വിടവാങ്ങിയത്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 73 വയസായിരുന്നു
ഉസ്താദിന്റെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. സാക്കിർ ഹുസൈൻ അന്തരിച്ചതായി ഇന്നലെ രാത്രിയോടെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അടക്കം ട്വീറ്റ് ചെയ്തതോടെ രാജ്യമെമ്പാടുമുള്ള മാധ്യമങ്ങളും ഇത് വാർത്ത ചെയ്തിരുന്നു. എന്നാൽ കുടുംബം വാർത്ത നിഷേധിച്ച് രംഗത്തുവന്നു. സാക്കിർ ഹുസൈൻ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും കുടുംബം ആവശയ്‌പ്പെട്ടു
ഇതോടെ വാർത്താ വിതരണ മന്ത്രാലയവും മന്ത്രിമാരും മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. പിന്നീട് ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് അദ്ദേഹത്തിന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. 1951ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. സംഗീതലോകത്തേക്ക് കൈപിടിച്ചെത്തിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖ ആയിരുന്നു
രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചി്ടുണ്ട്. 1999ൽ യുനറ്റൈഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെല്ലോഷിപ്പും നേടി.