Gulf

ടെലി മാര്‍ക്കറ്റിങ് നിയമം ഇന്നു മുതല്‍ പ്രബല്യത്തില്‍

അബുദാബി: പുതിയ ടെലി മാര്‍ക്കറ്റിങ് നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. 10,000 ദിര്‍ഹം മുതല്‍ 1.5 ലക്ഷം ദിര്‍ഹംവരെയാവും നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഇവര്‍ക്ക് പിഴ ചുമത്തുക.

ഇതോടൊപ്പം ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായോ, ഭാഗികമായോ റദ്ദാക്കും. കര്‍ശന ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ നിയമത്തില്‍ പ്രമോഷനല്‍ കോളുകള്‍ ഉള്‍പ്പെടെയുള്ളവക്ക് കടുത്ത മാര്‍ഗനിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമലംഘകര്‍ക്ക് ഒരു വര്‍ഷംവരെ ടെലികോം സേവനങ്ങള്‍ വിലക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സ്വകാര്യതയും അവകാശങ്ങളും ഹനിക്കുന്നത് തടയുന്നതിന്റെ ഭാഗമാണ് പുതിയ നിയമമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ റഗുലേറ്ററി അതോറിറ്റി നല്‍കുന്ന വിശദീകരണം.

Related Articles

Back to top button