Kerala
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണയെയാണ്(32) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
പ്രവീണയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി സഹോദരൻ പ്രവീൺ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസിൽ പരാതി നൽകിയിട്ടും പരാതിയിൽ പോലീസിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് സഹോദരന്റെ ആരോപണം.
സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായി എന്നും ഇതിന് പിന്നിൽ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരൻ ആരോപിച്ചു.