യുവനടി ഇപ്പോഴും അടുത്ത സുഹൃത്ത്; തനിക്കെതിരെ ഒരു പരാതിയുമില്ല: ന്യായീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജി വെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാനും രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായില്ല.
ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ടു പോകട്ടെ. തനിക്കെതിരെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല. രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. സർക്കാരിനെതിരായ സമരം തുടരും. യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. നടി ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
ഹണി ഭാസ്‌കറുടെ ആരോപണം അവർ തെളിയിക്കട്ടെ. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെങ്കിൽ പരാതി നൽകട്ടെ. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണ്. തെറ്റ് ചെയ്തതു കൊണ്ടല്ല രാജി വെക്കുന്നതെന്നും പ്രവർത്തകരുടെ ബുദ്ധിമുട്ട് മാനിച്ച് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു