Kerala

യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതം; പരാതി തന്നെ അപമാനിക്കാൻ: സിദ്ധിഖ്

യുവനടിയുടെ ലൈംഗിക പീഡനാരോപണം അടിസ്ഥാന രഹിതമെന്ന് നടൻ സിദ്ധിഖ്. അഞ്ച് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്

പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ധിഖ് പറയുന്നു. ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം സിദ്ധിഖ് പറയുന്നത്. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജി തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്റെ ആവശ്യം

അതേസമയം ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതി ചേർക്കപ്പെട്ട നടൻ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം മുകേഷിന്റെ ജാമ്യാപേക്ഷയെ തെിർക്കും.

Related Articles

Back to top button