കുട്ടികളെന്ന നിലയിലായിരുന്നില്ല അവരുടെ ആലോചന; ഷഹബാസ് വധം കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെഇ ബൈജു. കുട്ടികൾ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ ആലോചന. കൊലപാതകത്തിൽ ഉൾപ്പെട്ടവരെയെല്ലാം പിടികൂടിയതായും ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു
കൃത്യമായ ആസൂത്രണം കൊലപാതകത്തിന് ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ വാട്സാപ്പ് സന്ദേശങ്ങൾ ഇതിന് തെളിവാണ്. കുട്ടികളിൽ ഒരാളുടെ അച്ഛന് ക്രിമിനൽ പശ്ചാത്തലമുണ്ട്. കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയേക്കും. പ്രതിഷേധത്തെ തുടർന്ന് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാനാണ് നീക്കം. നേരത്തെ വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സിലാണ് പരീക്ഷാ കേന്ദ്രം തീരുമാനിച്ചിരുന്നത്. കെ എസ് യുവും എംഎസ്എഫും പ്രതിഷേധ മാർച്ച് നടത്തിയതോടെയാണ് പരീക്ഷാ കേന്ദ്രം ജുവനൈൽ ഹോമിൽ തന്നെ ആക്കു്നനത്.