Kerala

പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യം: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ ഹൈക്കോടതിയിൽ

അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നും രംഗങ്ങൾ പ്രചരിപ്പിച്ചെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ എറണാകുളം സിജെഎം കോടതി ശ്വേതക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.

അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്ന് ശ്വേത ആരോപിക്കുന്നു. ശ്വേതയുടെ ഹർജി ഇന്നുച്ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിച്ചേക്കും.

അതേസമയം ശ്വേത മേനോന് പിന്തുണയുമായി അമ്മയിലെ സഹ മത്സരാർഥികളായ ദേവനും രവീന്ദ്രനും രംഗത്തുന്നു. പരാതി ദുരുദ്ദേശപരവും വിഡ്ഡിത്തവുമാണെന്ന് ദേവൻ പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!