അന്നവര്‍ മോഹന്‍ലാലിനെ കശുവണ്ടി മോഹന്‍ എന്നുവിളിച്ചു; പഴയ കാലം ഓര്‍ത്തെടുത്ത് ദിനേശ് പണിക്കര്‍
ഉണക്ക മനുഷ്യനായിരുന്നു ലാൽ എന്നും
വില്ലനില്‍ നിന്ന് നടനിലേക്ക് അവിടെ നിന്ന് മെഗാസ്റ്റാറിലേക്ക് ഇപ്പോഴിതാ സംവിധായകന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍. ബറോസ് എന്ന ചിത്രത്തിന്റെ പ്രചാരണങ്ങള്‍ വ്യാപകമാകുമ്പോള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള പഴയ കഥകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഒരുകാലത്ത് മുഖ സൗന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് മോഹന്‍ലാല്‍ എന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു താരം.
1980ലാണ് മോഹന്‍ലാലിനെ താന്‍ ആദ്യമായി കാണുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളൊന്നും’ അന്ന് റിലീസ് ചെയ്തിട്ടില്ല. അന്ന് മോഹന്‍ലാലിന് നല്ല തടിയുണ്ട്. കൂടാതെ ചുരുളന്‍ മുടി നീട്ടി വളര്‍ത്തിയിട്ടുമുണ്ട്. ഒരു ഉണക്ക മനുഷ്യന്‍ തന്നെയായിരുന്നു അന്ന് മോഹന്‍ലാല്‍. മുഖത്തിന്റെ ഷേപ്പിന്റെ പേരില്‍ ‘കശുവണ്ടി മോഹന്‍’ എന്നാണ് മോഹന്‍ലാലിനെ എല്ലാവരും കളിയാക്കിയിരുന്നത്.
ഭാഗ്യവതിയായ പെണ്ണാണ് ഞാന്‍, എന്റെ ശരീരത്തിലും ജീവിതത്തിലും ആശങ്കപ്പെടാന്‍ ആളുണ്ട്; ജസ്ല മാടശ്ശേരിഭാഗ്യവതിയായ പെണ്ണാണ് ഞാന്‍, എന്റെ ശരീരത്തിലും ജീവിതത്തിലും ആശങ്കപ്പെടാന്‍ ആളുണ്ട്; ജസ്ല മാടശ്ശേരിഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹന്‍ലാല്‍. അവിടെ വെച്ച് പരിചയപ്പെട്ട് സംസാരിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളായി.
1980 മുതല്‍ അത്രത്തോളം അടുപ്പം മോഹന്‍ലാലുമായി എനിക്കുണ്ട്. ആ അടുപ്പം ഉള്ളതു കൊണ്ടാകും താന്‍ സഹനിര്‍മാതാവ് ആയ കിരീടത്തിന് ഡേറ്റ് തന്നത്.വളരെ പോസിറ്റീവും ഡെഡിക്കേറ്റഡുമായി സിനിമയെ അദ്ദേഹം അപ്രോച്ച് ചെയ്യുന്നുവെന്നതാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.