Kerala
തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച മോഷ്ടാക്കൾ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു

തൃശ്ശൂരിൽ രണ്ട് മോഷ്ടാക്കൾ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികൾ കടന്നുകളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് രക്ഷപ്പെട്ടത്.
വടക്കാഞ്ചേരിയിലെ മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികളുടെ വിലങ്ങ് ഊരി മാറ്റിയിരുന്നു.
ഇതിന് പിന്നാലെ ട്രെയിൻ വന്നപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.