Kerala

തിരുവനന്തപുരം ബീമാപള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി സ്വദേശി ഷിബിലിയാണ്(40) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ ബീമാപള്ളിയിലാണ് സംഭവം. പോലീസിന്റെ ഗുണ്ടാലിസ്റ്റിൽ പെട്ടയാളാണ് ഷിബിലി

ഹിജാസ് എന്നയാളാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാൾ ഒളിവിലാണ്. ഹിജാസിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇരുവരും പരിചയക്കാരാണ്.

Related Articles

Back to top button